INDIA

ഒടുവിൽ സമ്മതിച്ചു? ഇ–20 ഇന്ധനത്തെ കുറിച്ച് തുറന്നുപറഞ്ഞ് സുരേഷ് ഗോപി

ഇ-20 ഇന്ധനവുമായി പൊരുത്തപ്പെടുന്ന വാഹനങ്ങളുടെ എണ്ണം സർക്കാർ വിലയിരുത്തിയിട്ടില്ലെന്ന് രാജ്യസഭയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രതിഷേധങ്ങൾക്കിടെ മറുപടി പുതിയ ചർച്ചകൾക്ക് വഴിവെച്ചു.

gopi
gopi

ഇ-20 ഇന്ധനവുമായി പൊരുത്തപ്പെടുന്ന വാഹനങ്ങളുടെ എണ്ണം വിലയിരുത്തിയിട്ടില്ലെന്ന് കേന്ദ്രം; രാജ്യസഭയിൽ സുരേഷ് ഗോപിയുടെ മറുപടി

ഇ-20 ഇന്ധനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്രസർക്കാരിന് വീണ്ടും തിരിച്ചടിയായി രാജ്യസഭയിൽ നൽകിയ മറുപടി. ഇ-20 ഇന്ധനവുമായി പൊരുത്തപ്പെടുന്ന എത്ര വാഹനങ്ങളാണ് രാജ്യത്തുള്ളതെന്ന് പെട്രോളിയം മന്ത്രാലയം ഇതുവരെ വിലയിരുത്തിയിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി രേഖാമൂലം അറിയിച്ചു.

കോൺഗ്രസ് എംപി നീരജ് ഡാംഗി ഉന്നയിച്ച ചോദ്യത്തിനാണ് രാജ്യസഭയിൽ സുരേഷ് ഗോപി മറുപടി നൽകിയത്. ഇ-20 ഇന്ധനം വ്യാപകമായി പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിൽ ഇന്ധനവുമായി പൊരുത്തപ്പെടുന്ന വാഹനങ്ങളുടെ കൃത്യമായ കണക്ക് സർക്കാരിന്റെ പക്കലില്ലെന്നത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഇ-20 ഇന്ധനം മൈലേജ് കുറയ്ക്കുന്നുവെന്നും വാഹനങ്ങൾക്ക് ദോഷമുണ്ടാക്കുന്നുവെന്നുമുള്ള ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ. അതേസമയം, എഥനോൾ കലർത്തിയ ഇന്ധനം പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമാണെന്നും സാങ്കേതികമായി മികച്ചതാണെന്നുമുള്ള നിലപാടിലാണ് കേന്ദ്രസർക്കാർ. എഥനോൾ കലർത്താത്ത പെട്രോളിലേക്ക് മടങ്ങാനുള്ള ആലോചന നിലവിലില്ലെന്നും കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു.

Comments

Be the first to comment.