ഷാരോൺ വധക്കേസിൽ ജയിലിൽ കഴിയുന്ന ഗ്രീഷ്മയുടെ വധശിക്ഷയിൽ മാറ്റമുണ്ടാകുമോ എന്ന ചർച്ചകൾ ശിക്ഷാ വിധി പുറപ്പെടുവിച്ച ദിവസം മുതൽ ചർച്ചയായിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾ സുപ്രീംകോടതി വരെ പോയി വിധി ഇളവ് ചെയ്യാനുള്ള സാധ്യതകളാണ് പലരും ചൂണ്ടികാട്ടുന്നത്.
ജയിലിൽ മറ്റുപ്രതികൾക്ക് ലഭിക്കുന്ന എല്ലാ പരിഗണനയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് ലഭിക്കുമെങ്കിലും വിചാരണ കോടതിക്ക് ശേഷം ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ ഇവർക്ക് ജാമ്യമോ പരാളോ ലഭിക്കില്ല. നേരത്തെ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയാണ് എന്ന് തെളിഞ്ഞതോടെ ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിൽ എത്തിക്കുകയായിരുന്നു.അട്ടക്കുളങ്ങര വനിതാ ജയിലിലെ ഈ കൊല്ലത്തെ ആദ്യ തടവുകാരിയാണ് ഗ്രീഷ്മ. നിലവിൽ 4 സഹതടവുകാർക്കൊപ്പമാണ് ഗ്രീഷ്മ കഴിയുന്നത്.ഹൈക്കോടതി കഴിഞ്ഞു സുപ്രിം കോടതിയിൽ എത്തി വിധിയിൽ ഇളവ് നേടാൻ കഴിയാതെ വരികയും.രാഷ്ട്രപതിക്ക് നൽകിയ ദയാഹർജി തള്ളുകയും ചെയ്താൽ മാത്രമേ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മയെ ഒറ്റയ്ക്ക് ഒരു സെല്ലി ലേക്ക് മാറ്റുകയുള്ളൂ. നിലവിൽ ചിത്രങ്ങൾ വരച്ചാണത്രെ ഗ്രീഷ്മ സമയം ചിലവിടുന്നത്. ശിക്ഷി ക്കപ്പെട്ടതു കൊണ്ടുതന്നെ ജയിലിലെ ജോലികളും ചെയ്യേണ്ടി വരും. തയ്യൽ, കരകൗശല വസ്തുക്കളു ടെ നിർമാണം തുടങ്ങി ഗ്രീഷ്മയ്ക്ക് താല്പര്യം തോന്നുന്ന തൊഴിൽ ജയിലിൽ ചെയ്യേണ്ടി വരും. പ്രണയത്തിൽ നിന്നും പിന്മാറതത്തിന്റെ വൈരാഗ്യത്തിലായിരുന്നു ഗ്രീഷ്മ പാറശാല സ്വദേശിയായ ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്. കുറ്റം തെളിഞ്ഞതോടെയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഗ്രീഷ്മയുടെ വധശിക്ഷ നീങ്ങുമോ? പുറത്തിറങ്ങൽ എളുപ്പമോ? ജയിൽ ചെയ്യേണ്ട ജോലികൾ
