‘പ്രണയ മണി തൂവൽ പൊഴിയും പ്രണയ മഴ ‘ ഈ പാട്ടുകേൾക്കുന്ന ഏതൊരാളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് മഴയിൽ കുളിച്ച്
നൃത്തം ചെയ്യുന്ന ഭാനുപ്രിയ യായിരിക്കും. അഴകിയ രാവണൻ എന്ന മമ്മൂട്ടി ചിത്രത്തിലെ അഴകൊത്ത നായിക.മലയാളം, കന്നട, തെുലുഗ്, തമിഴ് എന്നിങ്ങനെ വിവിധഭാഷകളിൽ തന്റെതായ ഇടം കണ്ടെത്തിയ നടി കൂടിയാണ് ഭാനുപ്രിയ. മികച്ച നർത്തകി കൂടിയായ ഭാനുപ്രിയ തന്റെ നൃത്ത ചുവടുകൾ കൊണ്ടും അമ്പരിപ്പിച്ചിട്ടുണ്ട്. സിനിമയിൽ തിളങ്ങാൻ തന്നെ സഹായി ച്ചിട്ടുള്ളത് തന്റെ നൃത്തമാണെന്ന് ഭാനു പ്രിയ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ ജീവ ശ്വാസമായ നൃത്ത ചുവടുകളെ താൻ മറന്ന് പോയെന്നും ഇപ്പോൾ നൃത്തം ചെയ്യാറില്ലെന്നും ഭാനു പ്രിയ പറയുന്നു. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ട് വർഷമായി താൻ ഓർമക്കുറവ് നേരിടുകയാണെന്നും അതുകൊണ്ടാണ് അധികം സിനിമകൾ ചെയ്യാത്തതെന്നും ഭാനുപ്രിയ പറയുന്നു. ഭർത്താവായിരുന്ന ആദർശ് കൗശലിന്റെ മരണശേഷമാണ് ഓർമക്കുറവ് തുടങ്ങിയതെന്ന് ഭാനുപ്രിയ പറഞ്ഞു. 1998-ലായിരുന്നു ആദർശ് കൗശലിനെ ഭാനുപ്രിയ വിവാഹം ചെയ്യുന്നത്. പിന്നീട് 2005-ൽ ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. 2018-ൽ ഹൃദയാഘാതത്തെ തുടർന്ന് ആദർശ് കൗശൽ അന്തരിച്ചു. അതിന് ശേഷം ഓർമകൾ മങ്ങിത്തുടങ്ങി. “രണ്ട് വർഷങ്ങളായി പ്രശ്നം അധികരിച്ചിരിക്കുകയാണ്.
സ്വന്തമായൊരു നൃത്തവിദ്യാലയം തുടങ്ങണമെന്നായിരുന്നു ആഗ്രഹം. പിന്നീട് നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു. വീട്ടിൽ പോലും നൃത്തം ചെയ്യാറില്ല. അടുത്തിടെ ലൊക്കേഷനിൽവച്ച് സംഭാഷണങ്ങൾ മറന്നുപോയി. ഓർത്തിരിക്കേണ്ട കാര്യങ്ങൾ മറന്നുപോകുന്നുവെന്നും” നടി പറഞ്ഞു.അടുത്തിടെ ‘സില നേരങ്ങളിൽ സില മനിദർഗൾ’ എന്ന സിനിമയിലൂടെ സെറ്റിൽ വച്ച് ഡയലോഗുകൾ മറന്നു. പിരിമുറുക്കമോ വിഷാദമോ തന്നെ അലട്ടുന്നില്ല. മറവിക്ക് കാരണം മോശം ആരോഗ്യാവസ്ഥ മാത്രമാണ്. ചില മരുന്നുകൾ കഴിക്കുന്നുവെന്നും ഭാനുപ്രിയ വ്യക്തമാക്കി.